കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി.
ഒരു മാസമായി പെണ്കുട്ടിയെ ഇയാള്‍ ചികിത്സിച്ച് വരികയാണ്, ഇതിനിടെയാണ് പീഡനം നടത്തിയത്.
പെണ്കുട്ടി ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.
സംഭവത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.