കോഴിക്കോട് നാല് വയസുകാരിയെ എട്ട് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു: പോക്സോ ചുമത്തി പോലീസ്

കോഴിക്കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ എട്ട് വയസ്സുകാരനെതിരെ പോലീസ് കേസ്. കേസില്‍ പിടിയിലായ എട്ട് വയസുകാരനെതിരെ എലത്തൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തു.

സംഭവത്തില്‍ പ്രതിയായ എട്ട് വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയ്‌ക്ക് രക്തസ്രാവം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ എട്ട് വയസ്സുകാരനാണ് തന്നെ ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. ഇതേതുടര്‍ന്ന് നാല് വയസുകാരിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.

Related posts

Leave a Comment