കോഴിക്കോട് ന​ഗരത്തില്‍ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തില്‍ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി രക്ഷകയായി.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണു യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് കുഞ്ഞിനെയെടുത്ത് പുറത്തുപോയത്.

ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ ഭര്‍ത്താവ് ഇളയകുഞ്ഞിനെയുമെടുത്ത് ഇവരെ തിരഞ്ഞ് ജീപ്പുമായി ഇറങ്ങി. പകല്‍ മുഴുവന്‍ നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു.

സഹായത്തിനു അപേക്ഷിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ നടി സുരഭിലക്ഷ്മി ഉടന്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്റ്റേഷനില്‍ കണ്ടെത്തുകയും ചെയ്തു.

പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്കും കുഞ്ഞിനും പൊലീസുകാര്‍ ഭക്ഷണം വാങ്ങി നല്‍കി സ്റ്റേഷനില്‍ സുരക്ഷിതമായി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ നമ്ബര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും വിവരം അറിയിക്കും മുമ്ബ് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി.

രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍‌ കുഴഞ്ഞു വീഴുകയായിരുന്നു.

Related posts

Leave a Comment