കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയതിന് അഞ്ചംഗ സംഘം അറസ്റ്റില്‍.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരടങ്ങുന്ന സംഘത്തെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ. നസീര്‍ (46), സഹായി കൊല്ലം പുനലൂര്‍ സ്വദേശി വിനോദ്രാജ് (42), ഏജന്റായി പ്രവര്‍ത്തിക്കുന്ന മഞ്ചേരി സ്വദേശി സീനത്ത് (51), ഇടപാടുകാരായ രാമനാട്ടുകര സ്വദേശി അന്‍വര്‍ (23), താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി സിറാജുദ്ദീന് (32) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മറ്റു രണ്ടുപേര്‍ ഇരകളാണെന്നാണ് പൊലീസ് പറയുന്നത്.
തൊണ്ടയാട് ബൈപ്പാസില്‍നിന്ന് കോട്ടൂളിയിലേക്കുള്ള ഇടറോഡിലെ മുതരക്കാല വയലിലെ ഇരുനിലവീട് വാടകക്കെടുത്ത് മൂന്നുമാസമായി സംഘം പ്രവര്ത്തിച്ചുവരുകയാെണന്ന് പൊലീസ് പറഞ്ഞു. നസീറാണ് വീട് വാടകക്കെടുത്തത്. വീട്ടിലേക്ക് ബൈക്കുകളും കാറുകളും വന്നുപോകുന്നത് പതിവായതോെട സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നിരീക്ഷണത്തിനൊടുവില്‍ വെള്ളിയാഴ്ച വൈകീട്ടോടെ മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നിലാലു, എസ്.ഐ ജോബി എന്നിവരുടെ നേതൃത്വത്തില്‍ ഇവിെട പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു.ഇവിടെനിന്ന് ഒരു കാറും രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചുവരുകയാണ്. അടുത്തിടെ നഗര പരിധിയില്‍ ചേവരമ്ബലം, പുതിയറ ഭാഗങ്ങളില്‍നിന്ന് പെണ്‍വാണിഭ സംഘങ്ങള്‍ പൊലീസ് പിടിയിലായിരു