കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ മുന്‍ഭാഗത്താണ് ആദ്യം തീ ഉയര്‍ന്നത്.
ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തിക്ക് ബിറ്റുമിന്‍ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.
എഞ്ചിന്‍ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്.
നിര്‍മ്മാണക്കരാര്‍ കമ്ബനിയുടെ വാഹനമെത്തി തീയണക്കാന്‍ ആദ്യം ശ്രമം നടത്തിയെങ്കിലും അത് അത്രത്തോളം ഫലപ്രദമായിരുന്നില്ല.തുടര്‍ന്ന് വടകരയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് പിന്നീട് തീയണച്ചത്.
എഞ്ചിന്റെ ഭാഗം കത്തി നശിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് തീപിടിത്തത്തിന്റെ കാരണമെന്നത് വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ എന്താണ് തീപിടിത്തത്തിന്റെ കാരണമെന്ന് പറയാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.