തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കൊണ്ടോട്ടി കിഴിശ്ശേരി എന്‍.സി. മുഹമ്മദ് ശരീഫ് ഷഹ്ല തസ്നി ദമ്ബതികളുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കളാണ് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ഞായറാഴ്ച വൈകിട്ടോടെ മരിച്ചത്. കൂടാതെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാതാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.