കോഴിക്കോട്‌ ചെറുവണ്ണൂരില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം

കോഴിക്കോട്> കോഴിക്കോട് ചെറുവണ്ണൂരില്‍ ആക്രിക്കടക്ക് തീപിടിച്ചു. മാലിന്യ കൂമ്ബാരത്തിനാണ് തീപിടിച്ചത്. തീ ആളി പടരുകയാണ്. കോഴിക്കോട് ജില്ലയിലെ 20 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. മലപ്പുറത്ത് നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഉടനെ എത്തും.

ഇന്‍ഡസ്ട്രിയല്‍ ഏരിയയായ ചെറുവണ്ണൂരില്‍ പുലര്‍ച്ചെ അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുമ്ബോളും തീ ആളി കത്തുകയാണ്.

കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായ ആക്രിക്കടക്ക് സമീപത്തെ കാര്‍ഷോറൂമില്‍നിന്ന് കാറുകള്‍ മാറ്റി തുടങ്ങി. ജനവാസം കുറവുള്ള മേഖലയാണിത്.തകരഷീറ്റുകള്‍ കൊണ്ട് മറച്ച പ്രദേശത്താണ് ആക്രിസാധനങ്ങള്‍ കൂട്ടിയിട്ടിട്ടുള്ളത്.അതിനാല്‍ തകരഷീറ്റ് പൊളിച്ച്‌ കയറിയാല്‍ മാത്രമേ തീയണയ്ക്കാന്‍ സാധിക്കുകയുള്ളൂ.


പ്ലാസ്റ്റിക് വേസ്റ്റുകള്‍ വേര്‍ത്തിരിക്കുന്ന പ്രദേശമാണ്.ധാരാളം പ്ലാസ്റ്റിക് വേസ്റ്റുകള്‍ കൂട്ടിയിട്ടിട്ടുമുണ്ട്.

Related posts

Leave a Comment