കോഴിക്കോട്​ മെഡിക്കല്‍ കോളജിലെ രണ്ട്​ ഹൗസ്​ സര്‍ജന്‍മാര്‍ക്ക്​​ കോവിഡ്​

കോഴിക്കോട്​: കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ രണ്ട്​ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഹൗസ്​ സര്‍ജന്‍മാരായ ഇവര്‍ ഡല്‍ഹിയില്‍ വിനോദ യാത്ര നടത്തിയിരുന്നു.

യാത്ര കഴിഞ്ഞെത്തിയ ശേഷം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല.​ നിരീക്ഷണത്തിലിരിക്കെയാണ്​ ഇവര്‍ക്ക്​ രോഗം സ്ഥിരീകരിച്ചത്​. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ഏഴ്​ പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്​​.

Related posts

Leave a Comment