കോഴിക്കോട് : ഒരു തെളിവുമില്ലാതെ ഒളിച്ചോടാനുള്ള യുവാവിന്റെ നീക്കം ഏറെ ശ്രമപ്പെട്ടാണ് പോലീസ് കണ്ടെത്തിയത്.
ഉളിക്കല്‍ സ്വദേശി അജാസ് (19) നെ പോലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ലോക് ഡൗണ്‍ കാലത്താണ് യുവാവ് പെണ്‍കുട്ടിയുമായി സാമൂഹ്യ മാധ്യമം വഴി സൗഹൃദത്തിലായത്. ബൈക്ക് സ്റ്റന്‍ഡര്‍ എന്ന് പറഞ്ഞായിരുന്നു പരിചയപ്പെടുത്തല്‍. അതിന് തെളിവായി ഫോട്ടോകളും അയച്ച് കൊടുത്തു. വീഡിയോ കോളിലൂടെ സൗഹൃദം വളര്‍ന്നു. അങ്ങനെ നേരില്‍ ഒരിക്കല്‍ പോലും കാണാത്ത ഇവര്‍ നാട് വിടാന്‍ തീരുമാനിക്കുന്നു. നാട് വിടുന്നത് പിടിക്കപ്പെടാതിരിക്കാന്‍ ഒരു തെളിവും എവിടെയും വെയ്ക്കാതെയായിരുന്നു ആസൂത്രണങ്ങള്‍. പെണ്‍കുട്ടിയെ കാണുന്നില്ലെന്ന് പരാതി ലഭിച്ചതോടെ പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി.
കുട്ടിയ്ക്ക് ഇത്തരം സൗഹൃദമുള്ളത് ആര്‍ക്കുമറിയില്ലായിരുന്നു. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചായിരുന്നു പോയത്. തുടര്‍ന്ന് പൊലീസ് സി.സി.ടിവി കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒരു യുവാവിനൊപ്പം കുട്ടിയുടെ ചിത്രം സി.സി.ടി വി.യില്‍ കാണുന്നു. കുട്ടിയുടെ കൂടെയുള്ള യുവാവ് ആരാണെന്ന് ആര്‍ക്കും ഒരു പിടിയും കിട്ടുന്നില്ല. പിന്നീട് ടിക്കറ്റ് കൗണ്ടര്‍ രജിസ്റ്റര്‍ സമയം വെച്ച് പരിശോധിച്ചപ്പോള്‍ ഇവര്‍ കൊല്ലത്തേക്കാണ് ടിക്കറ്റ് എടുത്തതെന്ന് വ്യക്തമായി. പക്ഷേ ട്രെയിനില്‍ ഇവര്‍ കയറിയിട്ടില്ലെന്നും പിന്നീട് കണ്ടെത്തി.
എവിടെയും ഫോണ്‍ നമ്ബര്‍ പോലും കൊടുക്കാത്ത യുവാവ് ടിക്കറ്റ് കൗണ്ടറില്‍ യഥാര്‍ത്ഥ പേര്‍ നല്‍കിയത് പോലീസിന് പിടിവള്ളിയായി. യുവാവിന്‍്റെ പേരിലുള്ള ഫെയ്സ് ബുക്ക് എക്കൗണ്ടില്‍ പെണ്‍കുട്ടിയും ഫ്രെണ്ടാണെന്ന് കണ്ടതോടെ അന്വേഷണം വഴിത്തിരിവായി. പിന്നീട് എഫ്.ബി. എക്കൗണ്ടില്‍ നിന്നും ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ കൊട്ടാരക്കരയുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് കൊട്ടാരക്കര പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ പിടികൂടി കോഴിക്കോടെത്തിച്ചത്. ഇരുവരും വിദ്യാര്‍ത്ഥികളാണ്. ആദ്യമായാണ് നേരില്‍ കണ്ടതെന്നും ഒരുമിച്ച് ജീവിക്കാനായാണ് നാടുവിട്ടതെന്നും ഇരുവരും പോലീസിനു മൊഴി നല്‍കി. യുവാവിന് ജോലിയൊന്നും ഇല്ല. പഠിക്കുകയാണ്. ഏതെങ്കിലും നാട്ടില്‍പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങള്‍ പൊളിച്ചതെന്നു പറഞ്ഞ് യുവാവ് പോലീസിനോട് കയര്‍ത്തു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിന്റെ പേരില്‍ കേസെടുത്തു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്‌ക്കുകയും ചെയ്തു.