കോഴിക്കോട്ട് റാഗിങ്; വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ന്നു

കോഴിക്കോട്: നാദാപുരത്ത് കോളേജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. റാഗിംഗില്‍ നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി നല്‍കി.ഒക്ടോബര്‍ 26നാണ് സംഭവം ഉണ്ടായത്.

15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു.

സംഭവം നിലവില്‍ കോളേജിന്റെ ആന്റിറാഗിങ് സെല്‍ അന്വേഷിച്ച്‌ വരികയാണ്. റാഗിങ്ങിനെതിരെ നാദാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കോളേജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ചുറാഗിങ്ങുകള്‍ കോളേജില്‍ നടന്നതായാണ് ആരോപണം. ഇവയെല്ലാം ഒത്തുതീര്‍പ്പിലായി. വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

Related posts

Leave a Comment