കോഴിക്കോട്ട് ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

എലത്തൂര്‍: കമിതാക്കളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുളം സ്വദേശി മുഹമ്മദ് നിസാര്‍ (30), കൊയിലാണ്ടി കുറുവങ്ങാട് ഏരത്തുകുന്നുമ്മല്‍ റിന്‍സി (29) എന്നിവരെയാണ്​ പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റില്‍ സ്പേസിലെ വാടക മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

ചൊവ്വാഴ്​ചയാണ് ഇവര്‍ മുറിയെടുത്തത്. ബുധനാഴ്​ച വൈകീട്ടോടെ മുറിയൊഴിയുമെന്ന് അറിയിച്ചിട്ടും മുറി തുറക്കാതിരുന്നതിനാല്‍ ജീവനക്കാര്‍ രാത്രിയോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനിയായ റിന്‍സിയുടെ ഭര്‍തൃവീടാണ് കുറുവങ്ങാട്ട്. രണ്ടു കുട്ടികളുമുണ്ട്. സെപ്റ്റംബര്‍ 22ന് റിന്‍സി കുഞ്ഞിനെയുംകൊണ്ട് മുഹമ്മദ് നിസാറിനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന്​ ഒക്ടോബര്‍ 11ന് പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും കുഞ്ഞിനെ സംരക്ഷണയിലാക്കി നിസാറിനൊപ്പം പോവുകയും മുറി വാടകക്കെടുക്കുകയുമായിരുന്നു. കൈ ഞരമ്ബ് മുറിച്ചനിലയിലാണ് മൃതദേഹങ്ങള്‍. എലത്തൂര്‍ പൊലീസ് ഇന്‍സ്പെക്​ടര്‍ എ. സായുജ്​ കുമാര്‍ സ്ഥലത്തെത്തി മുറിയടച്ചു പൂട്ടി. വ്യാഴാഴ്​ച രാവിലെ തുടര്‍നടപടി സ്വീകരിക്കും.

Related posts

Leave a Comment