കുവൈറ്റ് സിറ്റി> കുവൈറ്റില്‍ ഒരു മലയാളികൂടി കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ട് പറമ്ബ്, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തില്‍ അജ്മല്‍ സത്താര്‍ (39) ആണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. ഭാര്യയും മക്കളും കുവൈത്തില്‍ ഉണ്ട് .
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സത്താര്‍. ഇതോടെ കുവൈത്തില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 38 ആയി.
കോഴിക്കാട് കുന്ദമംഗലം സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു
