പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചു.
രാവിലെ വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്.ആളപായമില്ല.
അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. പൊട്ടിത്തെറി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.