കോളജ് സമയം രാവിലെ 8.30 മുതല്‍, 1.30 വരെ; ഉത്തരവായി

തിരുവനന്തപുരം; സംസ്ഥാനത്തെ കോളജുകളുടേയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. ക്ലാസ് റൂം, ഓണ്‍ലൈന്‍ അധ്യാപന സമയം 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്.

ഗവേഷണം, പ്രോജക്‌ട് ഫണ്ടിങ് അപേക്ഷ, നാക്, എന്‍ബിഎ അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, റമഡിയല്‍ ക്ലാസ് എന്നിവയ്ക്കായി ബാക്കി സമയം വിനിയോഗിക്കണം. പ്രിന്‍സിപ്പല്‍മാരും അനധ്യാപകരം എല്ലാ ദിവസവും കോളജില്‍ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദേശിച്ചു.

Related posts

Leave a Comment