കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു; ജനാധിപത്യത്തിലെ കറുത്തദിനമെന്ന് അജയ മാക്കന്‍

ന്യുഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍.

ഒരു പാന്‍ നമ്ബറിലെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും 210 കോടി രൂപ നികുതി

അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതിനും പിന്നാലെയാണ് ഈ നടപടി.

ഇന്നലെ ഈ അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ നടക്കാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കണ്ടെത്തിയത്.

ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും പാര്‍ട്ടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഉണ്ടായ

ഈ നീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും അജയ് മാക്കന്‍ ആരോപിച്ചു.

ഇത്തരത്തില്‍ ഏകകക്ഷി ഭരണമാണ് നടക്കുന്നതെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ല.

പ്രതിപക്ഷ പാര്‍ട്ടിയെ അടിമപ്പെടുത്താനാണ് ശ്രമം. നീതിപീഠത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും നീതി തേടുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ നിയമ നടപടിസ്വീകരിക്കും. ഈ വിഷയം നിലവില്‍ ആദായ നികുതി വകുപ്പിന്റെ അപ്പല്ലേറ്റ് ട്രിബ്യുണലിന്റെ മുന്നിലാണ്.

ഹിയറിംഗ് നടക്കാനിരിക്കേ അക്കൗണ്ട് മരവിപ്പിച്ചത് നീതികരിക്കാനാവില്ല.

2018-19 തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പാര്‍ട്ടിയുടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 45 ദിവസം വൈകിയിരുന്നു.

എന്നാല്‍ അതിന്റെ പേരില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് അങ്ങേയറ്റം കടുത്ത നടപടിയാണ്.

ഇതിനു മുന്‍പ് ഇത്തരമൊരു നടപടി ഒരു പാര്‍ട്ടിയ്‌ക്കെതിരെയും ഉണ്ടായിട്ടില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു.

അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ജീവനക്കാരുടെ ശമ്ബളം, വൈദ്യുതി ബില്ലുകള്‍, ന്യായ് യാത്രയുടെ ചെലവുകള്‍ എല്ലാം നിലച്ചു.

തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലേക്ക് 199 കോടി രൂപ കൈമാറാനിരിക്കേയാണ് ഈ തിരിച്ചടി.

Related posts

Leave a Comment