കോട്ടാത്തലയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

കൊട്ടാരക്കര: കോട്ടാത്തലയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടാത്തലയില്‍ ഒമ്ബതു വര്‍ഷമായി താമസിക്കുന്ന കര്‍ണാടക സ്വദേശി ശങ്കറാണ് ഭാര്യ ഡബോറയെ വെട്ടിയ ശേഷം സ്വയം കഴുത്തറുത്തത്.ഇരുവരെയും ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

മദ്യപാനിയായ ശങ്കറിന്റെ ശല്യം സഹിക്കാതെ ഡബോറ മക്കളുമൊത്ത് വീടിന്റെ മുകള്‍ നിലയില്‍ മാറി താമസിക്കുകയായിരുന്നു . വൈകിട്ട് ആറു മണിയോടെയാണ് മദ്യപിച്ചെത്തിയ ശങ്കര്‍ വീട്ടിനു സമീപത്തെ റോഡില്‍ വച്ച്‌ ഡബോറയെ വെട്ടിയത്.

ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ശങ്കര്‍ സ്വയം കഴുത്തറുത്തത്. ദമ്ബതികള്‍ക്ക് നാലു മക്കളുണ്ട്. നാഗര്‍കോവില്‍ സ്വദേശിനിയാണ് ഡബോറ.

Related posts

Leave a Comment