കോട്ടയത്ത് യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക മരിച്ചു

കോട്ടയം തലപ്പലം അമ്ബാറയില്‍ യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക മരിച്ചു. അമ്ബാറ സ്വദേശിനി 48 വയസ് വയസ്സുളള ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്.

ഇവരോടൊപ്പം താമസിച്ചിരുന്ന ബിജുമോന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇന്ന് പുലര്‍ച്ചെ കൊലപാതകത്തില്‍ കലാശിച്ചത്.

ഭാര്‍ഗവിയും ബിജുമോനും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസിച്ച്‌ വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് മൊഴി നല്‍കി.

പാര ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീയെ കൊലപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment