കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികളുടെ എണ്ണം കൂടി വരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടകള്‍ അനുസരിച്ച് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പാത്തോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം കഴിഞ്ഞ ദിവസം അടച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനോക്കോളജി വാര്‍ഡിലെ അഞ്ച് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ രണ്ട് പേര് ഗര്‍ഭിണികളാണ്