കോട്ടയം : കോട്ടയം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു.കോട്ടയത്തെ കലക്ടര്‍, എസ്പി, എഡിഎം എന്നിവര്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്. കോവിഡ് ബാധിതന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് കലക്ടര്‍ എം.അഞ്ജന, എഡിഎം അനില്‍ ഉമ്മന്‍ എന്നിവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്.
കോവിഡ് പോസിറ്റീവായയാളുടെ ദ്വിതീയ സമ്ബര്‍ക്കപ്പട്ടികയില്‍ വന്നതോടെ ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ക്വാറന്റീനില്‍ പ്രവേശിച്ചു. കലക്ടറും എസ്പിയും ഔദ്യോഗിക വസതികളില്‍ ഇരുന്നാണ് ചുമതലകള്‍ വഹിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കലക്ടര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ-ചികിത്സാ സംവിധാനങ്ങളുടെ നടപടികള്‍ സ്വീകരിക്കുന്നത്.
ഗൈനക്കോളജി പതോളജി വിഭാഗത്തിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്വീകരിച്ചിരുന്നു. 15 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 പേരാണ് ഇവരുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളത്.
രോഗം സ്ഥിരീകരിച്ച കോട്ടയം ഡിപ്പോയിലെ കുമരകം സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ഉറവിടം വ്യക്തമല്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട വൈക്കം ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു.