ഇന്ത്യന്‍ വിപണിക്കായി സബ്-4 മീറ്റര്‍ എസ്‌യുവിയെ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു.കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ടസാധാരണ ഹോണ്ട കാറുകളുടെ പേരുകള്‍ CR-V, BR-V, WR-V എന്നിങ്ങനെയാണ് നമ്മള്‍ കണ്ട് പരിചയപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് ഹോണ്ടയുടെ ഈ പുതിയ വാഹനത്തിന്റെ പേര് ZR-V എന്നായിരിക്കുമെന്നാണ് സൂചന.കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ടഇന്ത്യന്‍ ഓട്ടോ ബ്ലോഗാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ശ്രേണിയില്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച മത്സരമാണ് നടക്കുന്നത്. നിസാനും ഈ ശ്രേണിയിലേക്ക് മാഗ്‌നൈറ്റ് എന്നൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.ഈ വര്‍ഷം തന്നെ മാഗ്‌നൈറ്റ് വിപണിയില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ WR-V ഉണ്ടായിരുന്നെങ്കിലും ക്രോസ് ഓവര്‍ പതിപ്പായ ഇത് പൂര്‍ണ കോംപാക്ട് എസ്‌യുവി അല്ല.കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട
ഇന്ത്യന്‍ വിപണിയ്ക്ക് പുറമേ അന്തരാഷ്ട്ര വിപണികളിലും ഈ വാഹനം വില്‍പ്പനയ്ക്ക് എത്തും. ഹോണ്ടയില്‍ നിന്നുള്ള അമേസ് മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിലാകും ഈ വാഹനവും എത്തുക. ആര്‍ക്കിടെക്ച്ചര്‍ ഭാരം കുറഞ്ഞതും വ്യത്യസ്ത ബോഡി ശൈലികള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവുമാണ് ഈ പ്ലാറ്റ്‌ഫോം.ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതകളാകും. വിദേശത്ത് ലഭ്യമായ ഏറ്റവും പുതിയ തലമുറ ജാസ്സുമായി ഇതിന് ചില ഡിസൈന്‍ സൂചനകള്‍ പങ്കിടാനും സാധ്യതയുണ്ട്.ഇലക്ട്രിക്ക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ എല്ലാം വാഹനത്തില്‍ ഇടംപിടിച്ചേക്കും.എഞ്ചിന്‍ വിവരങ്ങളോ, വില സംബന്ധിച്ചോ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നാല്‍ നിസാന്‍ ബ്രാന്‍ഡില്‍ നിന്നും എത്തുന്ന പുതിയ സബ്-4 മീറ്റര്‍ എസ്‌യുവിയുടെ ഏകദേശ വില കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.5.25 ലക്ഷം രൂപയ്ക്കുള്ളില്‍ മാഗ്‌നൈറ്റിന്റെ വില പിടിച്ച് നിര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ വിലയില്‍ വാഹനം വിപണിയില്‍ എത്തിയാല്‍ ഈ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായി മാറും മാഗ്നൈറ്റ്.കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട
ഈ ശ്രേണിയില്‍ നേരത്തെ കിക്ക്‌സിനെ കമ്പനി അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നില്ല എന്നത് മനസ്സിലാക്കിയാണ് പുതിയ വാഹനത്തെ ഇപ്പോള്‍ അവതരിപ്പിക്കുന്നത്.