കൊവിഡ് 19: സഊദിയില്‍ 23 മരണം; 3,559 പേര്‍ രോഗമുക്തി നേടി

ദമാം | ഇരുപത്തിനാല് മണിക്കൂറിനിടെ സഊദിയില്‍ കോവിഡ് ബാധിച്ച്‌ 23 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 503 ആയി ഉയര്‍ന്നു .ജിദ്ദയില്‍12ഉം , മക്കയില്‍ 5ഉം ,റിയാദ്, ദമാം എന്നിവിടങ്ങളില്‍ രണ്ട് പേരും , മദീനയിലും ,ഹുഫൂഫിലും ഒരാളുമാണ് മരണപ്പെട്ടത്

ഞായറാഴ്ച 3,559 പേര്‍ കൂടി നിന്ന് മുക്തി നേടിയതോടെ രാജ്യത്തെ കോവിഡില്‍ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 62,442 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ 22,316 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത് .381പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് .രോഗബാധിതരെ കണ്ടെത്തത്തുന്നതിനായി ഇതുവരെ 822,769 കോവിഡ് പരിശോധനകളാണ് ആരോഗ്യായമന്ത്രാലയം പൂര്‍ത്തിയാക്കിയത്

രോഗബാധിച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മക്കയിലും (220) ജിദ്ധയിലുമാണ് (152 പേര്‍),രാജ്യത്തെ മറ്റ് നഗരങ്ങളില്‍ മരണ സംഖ്യ മദീന 50, റിയാദ് 30, ദമാം 16, ഹുഫൂഫ് 6, അല്‍ഖോബാര്‍ 4, ത്വാഇഫ് 4, ജുബൈല്‍ 3, ബുറൈദ 3, ബൈഷ് 3, ജിസാന്‍ 1, അല്‍ ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അല്‍ബദാഇ 1, തബൂക്ക് 1, വാദി അല്‍ദവാസിര്‍ 1, യാമ്ബു 1, റഫ്ഹ 1, അല്‍ഖര്‍ജ് 1, നാരിയ 1, ഹാഇല്‍ 1

Related posts

Leave a Comment