കൊവിഡ് പരിശോധനാഫലം ഇല്ലാതെ അനുമതി നല്‍കില്ല; ബിനീഷിന്റെ അഭിഭാഷകനെ വിലക്കി ഇ.ഡി

ബംഗളൂരു ലഹരി കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകനെ ഇന്നും അനുവദിച്ചില്ല. കൊവിഡ് പരിശോധനാഫലം ഇല്ലാതെ ബിനീഷിനെ കാണാന്‍ അനുമതി നല്‍കില്ലെന്ന് ഇ.ഡി നിലപാടെടുത്തു.

നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇഡി പ്രവര്‍ത്തിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ ഇന്നും അനുവദിച്ചില്ല. കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കാണാന്‍ അനുമതി നല്‍കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബിനീഷിന്റെ അഭിഭാഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരിക്കടുത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന് 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ച് കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ സമാഹരിച്ച പണമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. അനൂപിനെയും റിജേഷ് രവീന്ദ്രനെയും മറയാക്കി തുടങ്ങിയ ഇവന്റ്മാനേജ്മെന്റ് കമ്ബനികളെ കുറിച്ചും ഇ.ഡി അന്വേഷിക്കും.
ബിനീഷ് ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ മറ്റൊരു കണ്ടത്തല്‍.

Related posts

Leave a Comment