ആലപ്പുഴ/തിരുവനന്തപുരം: സംസ്ഥാനത്ത് മരിച്ച രണ്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ മാരാരിക്കുളത്ത് മരണമടഞ്ഞ വീട്ടമ്മയ്ക്കൂം തിരുവനന്തപുരം മാറാനല്ലൂര്‍ സ്വദേശി പ്രശുഭ (40) എന്ന യുവതിക്കുമാണ് കൊവിഡ് സ്ഥിരീകിച്ചത്.
ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12 ആം വാര്‍ഡ് ത്രേസ്യാമ്മ (62) വൃക്കരോഗത്തിന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്. ഇവരുടെ കൊവിഡ് പരിശോധനാഫലം ഇന്നാണ് പുറത്തുവന്നത്. തിരുവനന്തപുരത്ത് മരണമടഞ്ഞ പ്രശുഭയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നു.
കാസര്‍ഗോഡ് ഞായറാഴ്ച മരണമടഞ്ഞ താളിപ്പാട് സ്വദേശി കെ.ശശിധരന് കൊവിഡ് ആണെന്ന് രാവിലെ സ്ഥിരീകരണം വന്നിരുന്നു.