കൊവിഡിനെ പിടിച്ചുകെട്ടാനാകാതെ രാജ്യം, രോഗബാധിതരുടെ എണ്ണം എണ്‍പതിനായിരം കടന്നു; 24 മണിക്കൂറിനിടെ 100 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 81870 ആയി ഉയര്‍ന്നു. 2649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 51401 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 27919 പേര്‍ രോഗ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 3967 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. നൂറ് പേര്‍ കൊവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു.

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ പകുതിയില്‍ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്,ഡല്‍ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 1019 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും ആയിരത്തില്‍ കൂടുതലാളുകള്‍ മരിച്ചു. ആകെ കൊവിഡ് മരണങ്ങളുടെ പകുതിയിലേറേയും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകള്‍ 27527 ആയി. ഗുജറാത്തില്‍ 9591 പേര്‍ക്കാണ് രോഗബാധ. 8470 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 115 കൊവിഡ് മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Related posts

Leave a Comment