ഡല്‍ഹി: കൊവാക്സീനെക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നത് കോവിഷീല്‍ഡെന്ന് പഠന റിപ്പോര്‍ട്ടുകള്‍. രണ്ട് ഡോസ് വീതം വാക്സീന് സ്വീകരിച്ച ഡോക്ടര്‍മാരിലും നഴ്സുമാരിലും നടത്തിയ പഠനത്തിന്റേതാണ് പുറത്ത് വന്ന ഫലം. ഡോക്ടര്‍ എ കെ സിങും സംഘവുമാണ് പഠനം നടത്തിയത്.
കോവിഡിനെ ചെറുക്കാന്‍ ആദ്യ ഡോസില്‍ തന്നെ കോവിഷീല്‍ഡ് 70 ശതമാനം ഫലപ്രദമാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പഠന റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.
305 പുരുഷന്മാരും 210 സ്ത്രീകളും ഉള്‍പ്പടെ 515 ആരോഗ്യപ്രവര്‍ത്തകരെയാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 425 പേരും കോവിഷീല്‍ഡ് സ്വീകരിച്ചവരും 90 പേര് കൊവാക്സീന് സ്വീകരിച്ചവരുമായിരുന്നു.
കോവീഷില്‍ഡ് സ്വീകരിച്ചവരില്‍ 98.1 ശതമാനവും കൊവാക്സീന് സ്വീകരിച്ചവരില്‍ 80 ശതമാനവും ആണ് ആന്റിബോഡികള്‍ ഉണ്ടാകുന്നത്. രണ്ട് ഡോസ് വീതം സ്വീകരിച്ചവരില്‍ നല്ല പ്രതിരോധശേഷി കണ്ടെത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.