“കൊല്ലാനും മടിക്കില്ല’: വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്ക് സിഐടിയുവിന്‍റെ ഭീഷണി

കൊച്ചി: വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്ക് സിഐടിയുവിന്‍റെ ഭീഷണി. ഉടമയുടെ ഭര്‍ത്താവിനും മര്‍ദനമേറ്റതായി പരാതിയുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അനുവദിച്ച ഗ്യാസ് ഏ‍ന്‍സിയാണിത്.

താല്‍ക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സിഐടിയു വിഭാഗത്തില്‍പ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉടമ പറഞ്ഞു.

കൊല്ലാന്‍ മടിക്കില്ലെന്ന് സിഐടിയുക്കാര്‍ പറഞ്ഞുവെന്ന് ഗ്യാസ് ഏജന്‍സി ഉടമ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Related posts

Leave a Comment