കൊല്ലം: ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍.
അന്‍സിയ ബീവി ആണ് അറസ്റ്റിലായത്. വിജിത്ത് എന്ന യുവാവിനാണ് മര്‍ദനമേറ്റത്.
കൊല്ലം കടയ്ക്കലിലാണ് സംഭവം. പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തുകയാണ് അന്‍സിയ. കടയുടെ മുമ്ബില്‍ ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ ഇവര്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ഒരാഴ്ച മുമ്ബ് ഒരു പെണ്‍കുട്ടിയെ ഇവര്‍ മര്‍ദിച്ചിരുന്നു.
ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാരോപിച്ചാണ് ഇവര്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചത്. കമ്ബിവടികൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ ഓട്ടോ ഡ്രൈവറും പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ കത്തിയുമായി റോഡിലിറങ്ങിയ യുവതി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇവരുടെ മകന്‍റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.