കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനേയും രണ്ട് മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്ബകശേരിയില്‍ ജോസ് പ്രമോദ് (41), ദേവനാരായണന് (9), ദേവനന്ദ എന്നിവരാണ് മരിച്ചത്.
മക്കളെ കൊലപ്പെടുത്തി അച്ഛന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസ് പ്രമോദിനെ കിടപ്പുമുറിയിലും മക്കളെ സ്റ്റെയര്കേസിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോസ് പ്രമോദ് വിദേശത്തായിരുന്നു. പിന്നീട് നാട്ടില്‍ വന്ന് സ്ഥിരതാമസമാക്കുകയായിരുന്നു. ജോസ് പ്രമോദും ഭാര്യയും അകന്നുകഴിയുകയാണ്.
ഡോക്ടറായ ഭാര്യ ഉപരിപഠനത്തിനായി ഹോസ്റ്റലിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ രാത്രി ജോസ് പ്രമോദ് ഭാര്യയ്ക്കും സഹോദരനും ജീവനൊടുക്കുമെന്ന് കാണിച്ച് സന്ദേശം അയച്ചിരുന്നു.
പുലര്‍ച്ചെ ഭാര്യ വീട്ടുകാര്‍ എത്തി വീട് പരിശോധിക്കുമ്ബോഴാണ് മൂന്നു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.