കൊല്ലം‍ മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം, ചുറ്റമ്ബലത്തിന്റെ മുന്‍ഭാഗം കത്തിനശിച്ചു; ഗോപുരത്തിലെ കെടാവിളക്കില്‍ നിന്ന് തീപടര്‍ന്നതാണെന്ന് സംശയം

കൊല്ലം : മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം. ചുറ്റമ്ബലത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിലെ യാത്രക്കാരാണ് ആദ്യം ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് പെട്രോളിങ് നടത്തുന്ന പോലീസുകാരെ ഇത് അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ചുറ്റമ്ബലത്തിന് മുകളില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ക്ഷേത്രത്തിന്റെ കോമ്ബൗണ്ടില്‍എത്തി നോക്കുകയും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു. സമീപവാസികളും നാട്ടുകാരും തീ അണക്കാന്‍ ശ്രമിച്ചു. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഒരു മണിക്കൂറിലെറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ ആയത്.
ദേവിയുടെ വാഹനമായ വേതാളിയെ കുടിയിരിത്തിരിക്കുന്ന ക്ഷേത്രത്തിന്റെ മുന്‍വശത്തെ മുകള്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ ഒരു കെടാവിളക്കുണ്ട് ഇതില്‍ നിന്നാകാം തീ പടര്‍ന്നെതെന്നാണ് പ്രാഥമിക വിവരം. തടിയില്‍ നിര്‍മിച്ചിട്ടുള്ള ചുറ്റമ്ബലത്തിന്റെ മുമ്ബിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു തീ പടര്‍ന്നതാകാം എന്നാണു കരുതുന്നത്.

ക്ഷേത്രം, ചുറ്റമ്ബലം എന്നിവയുടെ ഭൂരിഭാഗവും പാരമ്ബര്യ തനിമയില്‍ തടിയിലാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തീ അതിവേഗം തടിയിലേക്കു പടരുകയായിരുന്നു. ചുറ്റമ്ബലം തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് തീ അതിവേഗം പടര്‍ന്നു പിടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് മുളങ്കാടകം ദേവി ക്ഷേത്രം. പൂര്‍ണ്ണമായുംതടിയിലും ഓടിലുമാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

Related posts

Leave a Comment