കൊല്‍ക്കത്തയിലെ ഹൂഗ്‌ളിനദിയുടെ അടിയിലൂടെ ട്രെയിനില്‍ സഞ്ചരിക്കാം ; ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ തുറന്നു

കൊല്‍ക്കത്ത: ഇനി ഇന്ത്യയിലും വെള്ളത്തിനടിയിലൂടെ ട്രെയിന്‍ യാത്ര .

ഇന്ത്യയില്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ റെയില്‍വേ ലൈന്‍ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനായി തുറന്നുകൊടുത്തു.

ഹൂഗ്‌ളി നദിക്ക് അടിയിലൂടെ തയ്യാര്‍ ചെയ്തിരിക്കുന്ന കൊല്‍ക്കത്ത മെട്രോ ഗ്രീന്‍ലൈന്‍ ടണലിലൂടെയുള്ള മെട്രോ ഗതാഗതം ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.

4.8 കിലോമീറ്റര്‍ വരുന്ന ഹൗറാ മൈദാന്‍ – എസ്പ്ലാന്‍ഡേ ഹരിതപാത നദിക്കടിയിലൂടെയുള്ള ടണല്‍വഴിയുള്ള രാജ്യത്തെ തന്നെ ആദ്യ പാതയാണ്.

കൊല്‍ക്കത്തയില്‍ ഇത്തരം ഒരു റെയില്‍വേ പദ്ധതി സ്വപ്‌നം കണ്ട എഞ്ചിനീയര്‍ ജനിച്ച്‌ 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സാധ്യമായത്.

1921 ല്‍ ജനിച്ച എഞ്ചിനീയറും ബ്രിട്ടീഷുകാരനുമായ സര്‍ ഹാര്‍ലി ഡാര്‍ലിംപിള്‍ ആണ് കൊല്‍ക്കത്തയില്‍

അണ്ടര്‍ വാട്ടര്‍ റെയില്‍വേയെക്കുറിച്ച്‌ ആദ്യമായി സ്വപ്‌നം കണ്ടത്.

അതാണ് നരേന്ദ്രമോഡി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. നദീതടത്തില്‍ നിന്നും 13 മീറ്റര്‍ താഴ്ച്ചയിലും കരയില്‍ നിന്നും 37 മീറ്റര്‍ താഴ്ചയിലുമാണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

”നദിയുടെ അടിത്തട്ടില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുമ്ബോള്‍ നഷ്ടപ്പെട്ട നങ്കൂരമോ കപ്പല്‍ അവശിഷ്ടങ്ങളോ

പോലുള്ള കാര്യങ്ങളുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ മണ്ണിനെക്കുറിച്ച്‌ പഠിക്കേണ്ടതുണ്ടായിരുന്നു.

അതിനായി നദിയില്‍ കുഴല്‍ക്കിണറുകള്‍ പോലെ നാലു ഭാഗത്തായി ആഴത്തില്‍ കുഴിച്ചു നോക്കിയിരുന്നു. എന്നാല്‍ ഒന്നും ഉണ്ടായില്ല,

”മെട്രോ ലൈനിന്റെ നദിക്ക് താഴെയുള്ള ഭാഗം നിര്‍മ്മിച്ച കമ്ബനിയായ അഫ്കോണ്‍സിന്റെ എംഡി എസ് പരമശിവന്‍ പറഞ്ഞു.

കിഴക്കന്‍ കൊല്‍ക്കത്തയിലെ സെക്ടര്‍ അഞ്ചിനും സീല്‍ദാ റെയില്‍വേ സ്റ്റേഷനും ഇടയിലാണ് ഈ ഗ്രീന്‍ ലൈന്‍ 9.2 കിലോമീറ്റര്‍ സര്‍വീസ്.

കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ 10,000 കോടി രൂപയുടെ പദ്ധതിയാണ് ഇത്.

Related posts

Leave a Comment