കൊലപാതകത്തിന്‍റെ തലേന്ന് ബോംബേറ് പരിശീലനം നടന്നു; വെളിപ്പെടുത്തലുമായി മേയര്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ബോംബെറിഞ്ഞുള്ള കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ ടിഒ മോഹനന്‍.

കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നുവെന്ന് കണ്ണൂര്‍ മേയര്‍ ടിഒ മോഹനന്‍ വെളിപ്പെടുത്തി.

ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരീക്ഷണം. ഇവിടെ നിന്നും അര്‍ധരാത്രി ഉഗ്ര ശബ്ദത്തിലുള്ള പൊട്ടിത്തെറി ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കൊല്ലപ്പെട്ട ജിഷ്ണുവും ഏച്ചൂരിലെ സിപിഎം പ്രവര്‍ത്തകനാണ്. ബോംബ് സുലഭമാകുന്നതില്‍ അന്വേഷണം വേണമെന്നും മേയര്‍ പറഞ്ഞു.

സംഭവത്തില്‍ ബോംബുണ്ടാക്കിയ ആള്‍ ഉള്‍പെടെ നാല് പേര്‍ പിടിയിലായി. റിജുല്‍ സി കെ, സനീഷ്, അക്ഷയ് പി, ജിജില്‍ എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ബോംബ് എറിഞ്ഞ മിഥുനായി തെരച്ചില്‍ തുടരുകയാണ്.

Related posts

Leave a Comment