കൊളംബോ: അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചു. ബി.1.167 വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വ്യാപനമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കി.
ബംഗ്ലാദേശില്‍ ആറുപേര്‍ക്കാണ് രോഗം. അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ് ആറുപേരും. ആറുപേരില്‍ രണ്ടുപേര്‍ തലസ്ഥാനമായ ധാക്കയിലാണ്. രോഗം സ്ഥിരീകരിച്ചവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കുടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്നാണ് നിഗമനമെനന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് വക്താവ് പ്രഫ. ഡോ നസ്മുല്‍ ഇസ്ലാം മുന്ന പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. ശനിയാഴ്ച അതിര്‍ത്തികള്‍ അടച്ചിടുന്നത് 14 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. കഴിഞ്ഞമാസമാണ് ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടച്ചത്. ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്‍റീനും ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് ശ്രീലങ്കയില്‍വെച്ച് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊളംബോയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.
അതേസമയം ബംഗ്ലാദേശിലും ശ്രീലങ്കയിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖെപ്പടുത്തിയിരുന്നു