കൊറോണ ബാധിച്ചവര്‍ക്ക് 10 മാസം വരെ രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവ്

ലണ്ടന്‍ : കൊറോണ ബാധിച്ചവര്‍ക്ക് 10 മാസം വരെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊറോണ ബാധിച്ചവരുടെ ശരീരത്തില്‍ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്‍റിബോഡികള്‍ ഉണ്ടായിരിക്കുമെന്ന് പഠനത്തില്‍ തെളിയുന്നു.

ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലെ താമസക്കാരെയും ജീവനക്കാരെയും വിധേയരാക്കിയാണ് വിദഗ്ധര്‍ പഠനം നടത്തിയത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ രോഗബാധിതരായ 682 പേരിലാണ് പഠനം നടത്തിയത്. 86 വയസ്സ് വരെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും.

കെയര്‍ ഹോമിലെ താമസക്കാരില്‍ ഒരിക്കല്‍ കൊറോണ ബാധിച്ചവര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച്‌ 85 ശതമാനം കുറവാണെന്നാണ് കണ്ടെത്തല്‍. 1,429 ജീവനക്കാരിലും പഠനം നടത്തിയിരുന്നു. ജീവനക്കാരുടെ കാര്യത്തില്‍ രോഗബാധ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നും കണ്ടെത്തി. ഇത് കൂടുതല്‍ സുരക്ഷിതവും സഹായകവുമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

Related posts

Leave a Comment