കോഴിക്കോട്> കൊറോണ പടരുന്ന സാഹചര്യത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച രാവിലെയാണ് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭിച്ചത്.
ഇതറിയാതെ നാനൂറോളം പേര്‍ കോഴിക്കോടുനിന്ന് യാത്രയ്‌ക്കൊരുങ്ങിയിരുന്നു. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.