ന്യൂഡല്‍ഹി: കൊറോണയെ പ്രതിരോധിക്കാന്‍ ആടലോടകത്തിനും ചിറ്റമൃതത്തിനുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനും ആയുഷ് മന്ത്രാലയത്തിന്റെ അനുമതി. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ആണ് പഠനം നടത്തുന്നത്.
കേരളത്തിലെ ആയുര്‍വേദ ഗവേഷകരും ഈ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളാകും.ഈ സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടും ചികിത്സാ പ്രോട്ടോക്കോളും വിവിധ മേഖലകളിലെ വിദഗ്ധര്‍ അവലോകനം ചെയ്യും. കൊറോണയെ പ്രതിരോധിക്കാന്‍ രോഗം ബാധിച്ചവര്‍ക്ക് ആടലോടകവും, ചിറ്റമൃതവും ചേര്‍ത്തു തയ്യാറാക്കുന്ന കക്ഷായം നല്‍കും. ഇതിലൂടെ രോഗമുക്തി ലഭിക്കുമോ എന്നാണ് പരീക്ഷിക്കുന്നത്.
ആയുര്‍വേദത്തില്‍ ആടലോടകം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ്. പനി, ജലദോഷം, നീര്‍വീഴ്ച തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയായാണ് ചിറ്റമൃത് ഉപയോഗിക്കുന്നത്.