ആലിപ്പഴം, അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധനേടിയ അഭിനേത്രിയാണ് ശാലുമേനോൻ. സീരിയൽ കൂടാതെ കാക്കക്കുയിൽ, വക്കാലത്ത് നാരായണൻകുട്ടി, തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു . ഇപ്പോൾ നിലവിൽ മഴവിൽ മനോരമ സംരക്ഷണം ചെയ്ത് വരുന്ന മഞ്ഞിൽവിരിഞ്ഞപൂവ് എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ് ശാലു. നർത്തകി കൂടിയായ താരത്തിന് പലയിടത്തും നിർത്ത വിദ്യാലയങ്ങൾ ഉണ്ട്. കൊറോണയെക്കുറിച്ച് ഇപ്പോൾ വൈറൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുയാ ണ് ശാലു കുറിച്ച ഫേസ്ബുക്ക് കുറുപ്പ് ഇങ്ങനെ. . ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് ഒരാളിൽ തുടങ്ങി മറ്റൊരാളിലേക്ക് പടർന്ന്, കിലോമീറ്ററുകൾ താണ്ടി നമ്മുടെ ഭാരതമുൾപ്പടെ ലോകത്തിന്റെ നാനാഭാഗത്തും എത്തിയിരിക്കുന്നു. നമ്മുടെ ആരോഗ്യരംഗം അതിനെതിരെ കാര്യക്ഷമമായി തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പലരും പല രീതിയിൽ sacrifice ചെയ്യുന്നുണ്ട്. കച്ചവടക്കാരും, ടൂറിസം മേഖലയും, എന്തിനു അമ്പലങ്ങളും,പള്ളികളും മറ്റാരാധനാലയങ്ങളും എന്തിനു കല്യാണ ചടങ്ങുകൾ പോലും മാറ്റി വച്ചു. എല്ലാവർക്കും എല്ലായിടങ്ങളിലും സാമ്പത്തികമാന്ദ്യം കടന്നു പോകുന്ന അവസ്ഥയാണ്. ഈ പറയുന്ന എനിക്കയാൽ പോലും വരും വർഷത്തിലെ സിനിമയും സ്റ്റേജ്ഷോകളും എല്ലാം അനിശ്ചിതമായി നീണ്ടു കൊണ്ടിരിക്കുന്നതിൽ ആശങ്കയുണ്ട്.
ഞാൻ കൂടുതലും സമയം ചിലവഴിക്കുന്ന ലൊക്കേഷനുകളും ഡാൻസ് സ്കൂളും മറ്റും താൽക്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണ്.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്
ഒരു ചെയിൻ കണക്കെ കൊറോണ പടർന്നു പിടിച്ചുകൊണ്ടിരിക്കയാണ്. കേരളത്തിൽ നമുക്കിത് ബ്രേക്ക് ചെയ്യാൻ സാധിക്കണം…സാധിക്കും. അതിനാവശ്യം ശുചിത്വം ആണ്. പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്ര, ഓഫീസികൾ, വ്യാപാര സ്ഥാപനങ്ങൾ മനുഷ്യർ തടിച്ചു കൂടുന്ന മറ്റിടങ്ങൾ…ഇവിടെ നിന്നൊക്കെ ഇത് നമ്മളിലേക്ക് പകരാം… കൈകൾ വൃത്തിയായും ശുചിയായും വെക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.കൂടക്കൂടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കണ്ട് സമയം കഴുകുക. ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ സാനിട്ടൈസറുകൾ ഉപയോഗിക്കുക. ഇത് വഴി വൈറസ് വ്യാപനം തടയാൻ നമുക്ക് സാധിക്കും. നമുക്കൊന്നിച്ചു നിൽക്കാം കൊറോണയെയും നമ്മളതിജീവിക്കും. പരമാവധി പുറത്തു പോകുന്നതൊഴിവാക്കുക. നല്ലയൊരു നാളെ എത്രയും പെട്ടന്ന് ഉണ്ടാകുവാൻവേണ്ടി നമുക്ക് പരിശ്രമിക്കാം…
#StayHome #staysafe
#Break_the_chain !!!