കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണ മരണം. കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്.
കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുംവഴിയാണ് അപകടമുണ്ടായത്.
കൊട്ടാരക്കര പുലമണ്‍ ട്രാഫിക്ക് സിഗ്നലിലാണ് അപകടമുണ്ടായത്.
കെഎസ്‌ആര്‍ടിസി ബസ് സ്‌കൂട്ടറിന്റെ പിന്നിലൂടെ സൈഡ് ചേര്‍ത്ത് കൊണ്ടുപോയപ്പോള്‍ ബസ് തട്ടി സ്കൂട്ടര്‍ യാത്രിക ബസ്സിനടിയിലേക്ക് വീഴുകയും പിൻ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു.
മൃതദേഹം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.