കൊല്ലം: കൊട്ടാരക്കരയില്‍ 12വയസുകാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. ബന്ധുവായ 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളിയാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെ യുവാവ് നിരന്തരം പീഡനത്തിനിരയാക്കിയതായി കുട്ടി പറഞ്ഞു.
ആശുപത്രി അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.