കൊടൈക്കനാലില്‍ പോയി മടങ്ങിയ കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; 4 പേർക്ക് ഗുരുതര പരിക്ക്

നാട്ടിക: ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മലപ്പുറം, തിരൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ ദേശീയപാത 66 നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം.

കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം, തിരൂർ സ്വദേശികളായ അനസ് (24), മുഹമ്മദ് ബിലാൽ (23) ഷിഹാസ് (24) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. മലപ്പുറം തിരൂര്‍, ആലത്തിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനെടായായിരുന്നു അപകടം. കാറില്‍ 6 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

മരിച്ച മുഹമ്മദ്ദ് റിയാന്‍റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും സഫ് വാന്‍റെ മൃതദേഹം തൃശൂര്‍ മദര്‍ ആശുപത്രിയിലുമാണുള്ളത്.

ഗുരുതരമായി പരിക്കേറ്റ അനസ്, മുഹമ്മദ് ബിലാൽ, ഷിയാന്‍, ജുറെെദ് എന്നിവര്‍ ചികിത്സയിലാണ്. വലപ്പാട് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ആഴ്ചകൾക്ക് മുൻപാണ് മേഖലയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 11കാരി ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച അപകടമുണ്ടായത്.

കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു.

മരിച്ച ഒരാളുടെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

Leave a Comment