ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടഞ്ഞു.മക്കളെ കിടത്തി ഉറക്കിയ ശേഷമാണ് ആഷിഫ് ഉബൈദുല്ലയും ഭാര്യ അബീറയും ചേര്‍ന്നു വിഷവാതകം ഒരുക്കിയെന്നാണു പൊലീസ് കണ്ടെത്തല്‍.
ഇവര്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്സൈഡും ഓണ്‍ലൈന്‍ വഴി വാങ്ങിയതായി കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാര്‍ഥങ്ങള്‍ നല്കുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു. ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്ബ് ഉബൈദുള്ളയുടെ മകന് ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തെ കടയില്‍ നിന്നു പലചരക്ക് വാങ്ങിയതിനു നല്‍കാനുള്ള മുഴുവന്‍ തുകയും അബീറ കൊടുത്തിരുന്നു. വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂര്‍ണമായി തടയുകയും ചെയ്തിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തെന്നാണ് വിവരം. രണ്ടാഴ്ചയായി സമൂഹമാധ്യമത്തില്‍നിന്നു ഇവര്‍ വിട്ടു നിന്നിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.