കൊടിയേറി; സ്റ്റേഡിയത്തിനകത്തും പുറത്തും കളിയാവേശം, ലോകത്തിന്റെ പൂരം

ദോഹ: ‘എവിടെ ഖത്തരികള്‍…’ പതിനായിരങ്ങള്‍ നിറഞ്ഞ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍നിന്ന് മറുപടിയായി ആരവമുയര്‍ന്നു.

‘എവിടെ ഇന്ത്യക്കാര്‍….’ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ അടുത്ത ചോദ്യത്തിന് നിലക്കാത്ത ആരവങ്ങളോടെയായിരുന്നു മറുപടി.

40,000ത്തോളം പേര്‍ക്ക് കളി കാണാന്‍ അവസരമൊരുക്കുന്ന അല്‍ബിദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍ ലോകം ഒന്നിച്ചപ്പോള്‍ ഈ വിശ്വമേളയെ തങ്ങളുടേതാക്കി മാറ്റിയ ഇന്ത്യക്കാരെ ഇന്‍ഫന്റിനോ മറന്നില്ല.

ബെബെറ്റോ, കഫു, റോബര്‍ട്ടോ കാര്‍ലോസ്, മാര്‍ക്കോ മറ്റരാസി, അലസാന്ദ്രോ ദെല്‍പിയറോ, ലോതര്‍ മത്തേയൂസ്, മാഴ്സല്‍ ഡിസൈലി, ഡേവിഡ് ട്രെസിഗ്വ തുടങ്ങി നിരവധി ഇതിഹാസ താരങ്ങള്‍ അണിനിരന്ന വേദിയിലായിരുന്നു വിവിധ രാജ്യക്കാരെ വിളിച്ചുകൊണ്ട് ഫിഫ പ്രസിഡന്റിന്റെ അഭിവാദ്യം.

ശനിയാഴ്ച രാവിലെ ദോഹയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ യൂറോപ്യന്‍ മാധ്യമങ്ങളുടെ ആരോപണത്തിന് ഇന്ത്യക്കാരുടെ ഫുട്ബാള്‍ സ്നേഹത്തെ പരാമര്‍ശിച്ച്‌ ഫിഫ പ്രസിഡന്റ് നല്‍കിയ മറുപടി.

ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിലും ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍ ആരാധകരെ പണം നല്‍കി സ്വാധീനിച്ച്‌ കൃത്രിമ ആരവങ്ങളാണ് ഒരുക്കുന്നതെന്ന വിദേശ മാധ്യമങ്ങളുടെ വിമര്‍ശനത്തിന് ഇന്ത്യന്‍ കാണികള്‍ക്ക് എന്തുകൊണ്ട് ഇംഗ്ലണ്ടിന്റെയും ജര്‍മനിയുടെയും ആരാധകരായിക്കൂടായെന്നായി ഇന്‍ഫന്റിനോ.

Related posts

Leave a Comment