കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന് ആദ്യ തിരിച്ചടി. കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. അനില്‍കുമാറാണ് വിജയിച്ചത്. എളമക്കര നോര്‍ത്ത് ഡിവിഷന്‍ 33 ല്‍ നിന്നാണ് അനില്‍കുമാര്‍ വിജയിച്ചത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോള്‍ കോര്‍പറേഷനില്‍ 22 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്ബോള്‍ എല്‍ഡിഎഫ് മുന്നേറ്റം 15 സീറ്റുകളില്‍. നേരത്തെ, എല്‍ഡിഎഫും യുഡിഎഫും ബലാബലം വന്നിരുന്നു. ഫലം ഇനിയും മാറിമറിയാം.
കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റിരുന്നു. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറുമ്ബോഴാണ് മേയര്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് തോറ്റത്.