കൊച്ചിയില്‍ ഒരു കിലോ എംഎഡിഎംഎ പിടികൂടിയ കേസ്; സര്‍മീൻ അക്തര്‍ എൻസിബിയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍; യുവക്കളുടെ ലഹരി കേന്ദ്രം, എത്തുന്നത് ട്രെയിൻ മാര്‍ഗം

കൊച്ചി: നഗരത്തെ ഞെട്ടിച്ച എംഡിഎംഎ കടത്ത് കേസില്‍ അറസ്റ്റിലായ 26-കാരി സർമീൻ അക്തറിനെ കുറിച്ച്‌ കൂടുതല്‍‌ വിവരങ്ങള്‍ പുറത്ത്.

ബെംഗളൂരു മുനേശ്വര നഗർ സ്വദേശിനിയായ ഇവർ നർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എൻസിബി) ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.

ലഹരി കടത്ത് സംശയിച്ച്‌ ഇവരെ ഇതിന് മുൻപ് രണ്ട് തവണ എൻസിബി ചോദ്യം ചെയ്തിരുന്നു.

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് സ്ഥിരമായി മയക്കുമരുന്ന് കടത്തിയിരുന്ന റാക്കിന്റെ പ്രധാന കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.

ഇവർ മുൻപും നിരവധി തവണ എംഡിഎംഎ കടത്തിയിരുന്നുവെന്നാണ് വിവരം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇവരുടെ പക്കല്‍ നിന്നും ലഹരി വാങ്ങാൻ എത്തിയ യുവാവിനെയും പോലീസ് കസ്റ്റയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഡല്‍ഹിയില്‍‌ നിന്ന് ട്രെയിൻ മാർഗമാണ് യുവതി ലഹരി കടത്തുന്നത്. ലഹരി എത്തിച്ച്‌ പിറ്റേന്ന് തന്നെ സ്ഥലം വിടുകയാണ് പതിവ്.

നിരവധി പേരാണ് യുവതിയുടെ പക്കല്‍ നിന്നും ലഹരിമരുന്ന് വാങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്നാണ് യുവതിയെ പിടികൂടിയത്.

അര കോടിയിലേറെ വില മതിക്കുന്ന ലഹരിയാണ് പിടികൂടിയത്.

Related posts

Leave a Comment