കൊച്ചി:മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്ബിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് എന്‍ഐഎ സംഘം മുരളി കണ്ണമ്ബിള്ളിയുടെ വീട്ടിലെത്തിയത്.
വാതില്‍ തകര്‍ത്താണ് എട്ട് പേര് അടങ്ങുന്ന എന്‍ ഐ എ സംഘം അകത്ത് കയറിയത്. മുരളി കണ്ണമ്ബിള്ളിയുടെ മകന്റെ എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് പ്രാഥമിക വിവരം. തെലങ്കാനയിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സഞ്ജയ് ദീപക് റാവുമായി മുരളി കണ്ണമ്ബിള്ളിക്ക് സൗഹൃദമുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ ഐ എ സംഘം പരിശോധനയ്ക്ക് എത്തിയത് എന്നാണ് വിവരം. വാറണ്ടുമായാണ് എന്‍ഐഎ സംഘം എത്തിയത്.