കൊച്ചി: ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ വായു മലിനീകരണ തോത് കൂടുന്നതായി ഗ്രീന്‍പീസ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്.
ശരാശരി മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിരിക്കുന്ന തിനെക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളിലാണ് പഠനം നടത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്‌ഡൗണ്‍ സാഹചര്യങ്ങളിലും മലിനീകരണ തോതില്‍ മാറ്റം ഉണ്ടായിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അമരാവതി, വിശാഖപട്ടണം, കൊച്ചി, മംഗളൂരു, പുതുച്ചേരി, കോയമ്ബത്തൂര്‍, മൈസൂരു എന്നീ നഗരങ്ങളിലെ വായു മലിനീകരണമാണ് പഠന വിധേയമാക്കിയത്. 2020 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയായിരുന്നു പഠന കാലയളവെന്ന് ഗ്രീന്‍പീസ് ഇന്ത്യ പ്രോജക്‌ട് കണ്‍സള്‍ട്ടന്റ് എസ്.എന്‍. അമൃത പറഞ്ഞു.