‘കൈ നീട്ടി തെണ്ടാന്‍ ഭയമാണ്, കേരളത്തിലെ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതുതന്നെ’; സാധിക വേണുഗോപാല്‍

കൊവിഡിനു മുന്‍പും അതിനു ശേഷവും, അങ്ങനെയാകും ഭാവിയില്‍ പലരും ജീവിതത്തെ നോക്കികാണുന്നു. ലോക്ക് ഡൗണ്‍ പലരുടെയും ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. താളംതെറ്റിയ ജീവിതത്തെ കെട്ടിപ്പെടുത്താന്‍ ഒരുപാട് നാളുകളെടുക്കും. ചിലര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്ബോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഡബ്ബിങ് ആര്‍ടിസ്റ്റ് റൂബിയും ഭര്‍ത്താവും ആത്മഹത്യ ചെയ്തതു സാമ്ബത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നായിരുന്നു. കൊവിഡ് വന്നതോടെ ഒന്നര വര്‍ഷമായി കേരളത്തില്‍ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. ‘കൈ നീട്ടി തെണ്ടാന്‍ ഭയമാണ്. സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ കഴിയുന്നില്ല. സാമ്ബത്തികമായ ഞെരുക്കമാണ്.’- സാധിക ഫേസ്ബുക്കില്‍ കുറിച്ചു. മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സാധിക തന്റെ നിലപാട് വ്യക്തമാക്കിയത്. സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഡബ്ബിങ് ആര്‍ട്ടിസ്റ് റൂബിയും ഭര്‍ത്താവ് സുനിലും ആത്മഹത്യ ചെയ്തു !
ജീവിതത്തിലെ സാമ്ബത്തിക പരാജയമായിരുന്നു കാരണം എന്നറിയുന്നു. ഒന്നര വര്‍ഷമായി കേരളത്തില്‍ ലക്ഷകണക്കിന് പേരുടെ അവസ്ഥ ഇതാണ്! കൈ നീട്ടി തെണ്ടാന്‍ ഭയമാണ്!! കടം വാങ്ങാവുന്നടുത്തു നിന്നൊക്കെയും വാങ്ങിക്കഴിഞ്ഞു. സ്വര്‍ണ്ണം, ഭൂമി, വീട് ഒക്കെയും പലര്‍ക്കും പണയത്തിലായി. ഒരു രൂപ വരുമാനമില്ല. ബാങ്ക് ലോണിന്റ പലിശ മുടങ്ങി. സുഹൃത്തുക്കളോട് വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ കഴിയുന്നില്ല. ബ്ലേഡ് പലിശക്ക് വാങ്ങിയ പണത്തിനു പലിശ കൊടുക്കാന്‍ പോലും കഴിയുന്നില്ല. അവര്‍ നാലുനേരം ഫോണ്‍ ചെയ്തു ചോദിക്കുമ്ബോള്‍ അപമാനിതരാകുന്നു. വാടക, കുടിശികയായി. പാല്‍ മേടിക്കുന്നത് നിര്‍ത്തി (കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായി തുടങ്ങി ) കറന്റ് ബില്ല് തലക്കടിക്കുന്നു. LIC അടക്കാതെ ആയിട്ട് ഒരുവര്‍ഷം കഴിഞ്ഞു
കുടുബശ്രീ, അയല്‍ക്കൂട്ടം സഹായങ്ങള്‍ വാങ്ങിയത് തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല. അഞ്ച് അംഗങ്ങള്‍ ഉള്ള വീട്ടില്‍ ഒരാഴ്ച കഴിയാന്‍ മിനിമം 1000 രൂപ വേണം.. അതില്ല. പ്രായമായവരുടെ ചികിത്സ മുടങ്ങി. ഇറച്ചി- മീന്‍ – പഴങ്ങള്‍ ആഡംബര വസ്തുക്കളായതിനാല്‍ വീട്ടില്‍ നിന്നും ഒഴിവാക്കി. പുറത്ത് പോകേണ്ടി വരാത്തത് കൊണ്ട് വസ്ത്രങ്ങള്‍ പുതിയത് വേണ്ട… അത് വലിയ കാര്യമായി.
ബിസ്കറ്റ്, പാക്കേട് ഫുഡ്സ്, കോംപ്ലെന്‍, തുടങ്ങിയ സപ്ലിമെന്ററി ഫുഡ്സ് ഒക്കെ മറന്നു.. അപ്പോള്‍ ആത്മഹത്യ ചെയ്തുപോകും സാധാരണക്കാരന്‍!! നാളെ നമുക്കും വരാന്‍ പോകുന്നത് ഇതേ അവസ്ഥയാവാം!! ആദരാഞ്ജലികള്‍…
NB: ലോക ഡൗണ്‍ ഒരിക്കലും ബാധിക്കാത്ത ഇന്ത്യയിലെ ബാങ്ക് കാര്‍ക്കും കൊള്ളപ്പലിശ കാര്‍ക്കും സമര്‍പ്പിക്കുന്നു …..
(കടപ്പാട്

https://www.facebook.com/SadhikaVenugopalPage/posts/340445397450020

Related posts

Leave a Comment