കൈള്‍ പുറകില്‍ കെട്ടിയിട്ട് വായില്‍ തോര്‍ത്ത് തിരുകി; കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി ഉപയോഗിച്ചു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ക്രൂരത

കല്ലറ(തിരുവനന്തപുരം): കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചത് അതിക്രൂരമായെന്ന് എഫ് ഐആര്‍. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞു ഫഌറ്റിലേക്കു വിളിച്ചുവരുത്തി കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായി മര്‍ദിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച 44 വയസുകാരിയാണു കഴിഞ്ഞ മൂന്നിനു പീഡനത്തിനിരയായത്. സംഭവത്തില്‍ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപി(44) നെ പോലീസ് അറസ്റ്റ് ചെയ്തു. മതിര സ്വദേശിയായ ഇയാള്‍ ഭരതന്നൂരില്‍ ഫഌറ്റില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
കുളത്തൂപ്പുഴ ഗവ. ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ യുവതിക്കു കോവിഡില്ലെന്നു സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍, സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ ഫഌറ്റിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞു ഫഌറ്റിലെത്തിയ തന്നെ െകൊലുകള്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു.

രണ്ടാം നിലയിലുള്ള വീട്ടില്‍ മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ യുവതിയെ പ്രതി വലതു പിടലിയില്‍ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇരുകൈകളും പുറകില്‍ കെട്ടിയിട്ട് വായില്‍ തോര്‍ത്ത് തിരുകി. കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. വായിലെ തോര്‍ത്ത് മാറ്റിയശേഷം, ക്വാറന്റീന്‍ ലംഘിച്ചതിനു പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലാം തീയതി രാവിലെ 8.30വരെ ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് പിറ്റേന്നു രാവിലെ ഫഌറ്റില്‍നിന്നു പുറത്തിറക്കി വിട്ടത്. അവശയായ ഇവര്‍ സുഹൃത്തിന്റെ സഹായത്തോടെ വെള്ളറട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പീഡനം നടന്നത് പാങ്ങോട് സ്‌റ്റേഷന്റെ പരിധിയില്‍ ആയതിനാല്‍ കേസ് പാങ്ങോട് പോലീസിന് കേസ് കൈമാറി. വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനരയായതായി സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു പ്രതിയെ സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ സ്വദേശം കുളത്തൂപ്പുഴയാണ്. പിന്നീട് പാങ്ങോട് പൊലീസ് ഭരതന്നൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിച്ചത്.

Related posts

Leave a Comment