കൈതോലപ്പായയില്‍ 2.35കോടി കൊണ്ടുപോയത് പിണറായി,എകെജി സെന്ററില്‍ എത്തിച്ചത് പി രാജീവ് ; വെളിപ്പെടുത്തലുമായി ശക്തിധരന്‍ വീണ്ടും

തിരുവനന്തപുരം: ദേശാഭിമാനി ഓഫീസില്‍ രണ്ട് ദിവസം താമസിച്ച്‌ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ സമാഹരിച്ച്‌ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് പിണറായി വിജയനെന്ന് ജി.ശക്തിധരന്‍.

കൈതോലപ്പായയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പേരുകള്‍ വെളിപ്പെടുത്തിയത് പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ്.

പണം എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും പോസ്റ്റിലുണ്ട്.

ഇക്കാര്യമൊക്കെ തുറന്നെഴുതിയാലും അതില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല

എന്നും അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകള്‍ വീണ തായ്ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

കരിമണലിന് പകരം എറണാകുളത്തെ മാലിന്യമല കച്ചവടവടമോ ഗോകുലം ഗോപാലന്റെ പങ്ക് കച്ചവടമോ ഫാരിസ് അബൂബക്കറും അതുപോലുള്ള വന്‍കിടക്കാര്‍ക്ക് ഇവരില്‍ ആരെങ്കിലുമായുള്ള ഗൂഢ ഇടപാടുകളോ പുറത്തു വന്നാലും ഒന്നും സംഭവിക്കാനില്ല..

എത്രയായാലും തനിക്ക് കോടി ആസ്തി വരാനിടയില്ല എന്നു സങ്കടത്തോടെ വീണാ തായ്ക്കണ്ടിയില്‍ പറഞ്ഞ ദിവസത്തെ ഗ്രാഫല്ല ഇന്നത്തേതെന്ന് വ്യക്തെമന്നും പറയുന്നുണ്ട്.

 

Related posts

Leave a Comment