കൊച്ചി: കൈതോലപ്പായയില്‍ രണ്ട് കോടി രൂപ പൊതിഞ്ഞുകൊണ്ട് പോയി എന്ന ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിയേയും സിബിഐയേയും സമീപിക്കുമെന്ന് ബെന്നി ബെഹ്നാന് എം.പി.
ശക്തിധരന് ആരോപണം ഉന്നയിച്ചിരിക്കുന്നത് പിണറായി വിജയനെതിരെയാണ്. ശക്തിധരന് ഉദ്ദേശിച്ച മന്ത്രി ആരാണെന്ന് വ്യക്തമാക്കണം.
അന്ന് കൊച്ചിയിലെ ആശുപത്രിയില്‍ കിടന്നിരുന്ന സമുന്നത നേതാവ് പി.ജയരാജനായിരുന്നുവെന്നും ബെന്നി ബെഹ്നാന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആശ്യപ്പെട്ട് ബെന്നി ബെഹ്നാന് ഡിജിപിക്ക്് നല്കിയ പരാതിയില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
പരിശോധനയ്ക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറിയ പരാതി മരവിപ്പിച്ച അവസ്ഥയിലാണ്.
ഇതേതുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബെന്നി ബെഹ്നാന് രംഗത്തെത്തുന്നത്.