കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍; തിരുവനന്തപുരത്ത് 13 കാരന്റെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: വെള്ളറടയില്‍ 13 കാരന്റെ മരണത്തില്‍ ദുരൂഹത. കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലാണ് കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.കൈകള്‍ പിന്നില്‍ കെട്ടിയതാണ് ദുരൂഹത സംശയിക്കാൻ കാരണം.

വെള്ളറട പൊലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി വിശദമായ രീതിയില്‍ പരിശോധന ആരംഭിച്ചു. സംഭവത്തെ തുടർന്ന്, വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു.

വിശദമായ പരിശോധനക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയാണ് 13 കാരനായ അഖിലേഷിനെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related posts

Leave a Comment